Monday, January 23, 2012

മുഖം


വര്‍ഷങ്ങള്‍ ഏറെ കൊഴിഞ്ഞു പോയിട്ടും പ്രഭാതത്തിന്റെയാ പ്രണയ
പൂരിതമായ ലജ്ജയോടുള്ള നോട്ടത്തിനു പറയത്തക്ക മാറ്റമൊന്നും ഇല്ല.. നേര്‍ത്ത മഞ്ഞു പെയ്തു
കൊണ്ടിരിക്കുന്ന ആ പാധയിലൂടെ ഒരു മൂളിപ്പാട്ടും പാടി ആവശ്യമില്ലാതെ ഒരു ബെല്ലും അടിച്ചു,
പത്രക്കെട്ടില്‍ നിന്നും ഒരു പത്രവും എടുത്തു എന്നെ കണ്ടിട്ടും വക വെക്കാതെ പത്രക്കാരന്‍
അയാളുടെ ഔദാര്യം പോലെ പത്രം മുറ്റത്തേക് എറിഞ്ഞു. പിന്നെയും ഒരു ബെല്ലും കൂടി അടിച്ചു
അയാള്‍ അയാളുടെ പാടിന് പോയി.. കണ്ണില്‍ നിന്നും മായുന്നത് വരെ ഞാന്‍ അയാളെ തന്നെ
നോക്കി നിന്നു. മുറ്റത്ത്‌ നിന്നും പത്രവും  വരാന്ധയിലേക്ക് നടന്നു..മകള്‍ കൊണ്ട് വച്ച കാപ്പി
ഒന്ന് രുചിച്ചു നോക്കി ചാര് കസേരയില്‍ നീണ്ടു  നിവര്‍ന്നിരുന്നു പതുക്കെ പത്രത്തിന്റെ 
തലക്കെട്ടുകള്‍ വായിച്ചു നോക്കി...
      രാവിലെ ഏഴുനേറ്റ ഉടനെ പത്രം കിട്ടണം എന്ന വാശിയൊന്നും എനിക്കില്ലെങ്കിലും
വാര്‍ധക്യത്തിന്റെ മടുപ്പിക്കുന്ന വെറുതെ ഇരിപ്പ് ഇതുപോലുള്ള പല ശീലങ്ങളിലെക്കും എന്നെ 
നയിക്കുന്നു. എന്ന് കരുതി കാഴ്ചപ്പാട് പേജിലെ പ്രതിപക്ഷത്തിന്റെ അവസര വതങ്ങളിലോന്നും
എന്റെ കണ്ണ് ഉടക്കിയിരുന്നില്ല ചരമ കോളവും മരിച്ച ആളുകളുടെ വയസും മറ്റുമായിരുന്നു എന്നും
എനിക്ക് പ്രിയം
      കണ്ണിനു വേണ്ടത്ര കാഴ്ച ഉണ്ടായിരുന്നിട്ടും കൂടി ഒരു സ്റൈലിന് കണ്ണടയെടുത്ത്‌ കണ്ണില്‍ 
വെച്ച് വായന തുടര്‍ന്നു. റോടപകടത്തില്‍ മരിച്ച പിഞ്ചു കുഞ്ഞിന്റെയും ചിക്കന്‍ ഗുനിയ ബാധിച്ചു
മരിച്ച അയല്‍ നാട്ടുകാരുടെയും എല്ലാം വാര്‍ത്തകള്‍ ഒരു മായാവിക്കഥ വായിക്കുന്ന പ്രസരിപ്പോടെ 
മാത്രമേ ഞാന്‍ കണ്ടുള്ളൂ.
      
       എല്ലാം നോക്കി തീര്‍ന്നിട്ടും ഞാന്‍ പിന്നെയും പത്രത്തിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു.
 അഞ്ചാം കോളത്തില്‍ നെഞ്ഞുവിരിചിരിക്കുന്ന ആ പാലാക്കാരി ചേടത്തിയുടെ മുഖത്തേക്ക് 
വീണ്ടും വീണ്ടും  നോക്കിയ എന്റെ ഉള്ളിലേക്ക് പെട്ടെന്നൊരു നീറ്റല്‍. വര്‍ഷങ്ങള്‍ക്കു മുന്പ് 
എന്റെ മനസിന്റെ ചാഞ്ചാട്ടാതെ വ്രണപ്പെടുത്തിയ അതേ നീറ്റല്‍ ..........
          ________         ________           ________           ________           ________           ________           ________      
           മനോഹരമായ ആ പ്രണയ  കഥയില്‍ പേരറിയാത്ത മുംതാസിന്റെ ഷാജഹാന്‍ ആയി 
ഞാന്‍ ആടിക്കൊണ്ടിരിക്കുമ്പോള്‍ ആ ആട്ടം മുഴുവിക്കാന്‍ സമ്മതിക്കാതെ എന്റെയാ  പഴയ 
ടൈപീസ് കൃത്യ സമയത്ത്  തന്നെ അടിച്ചു.... തലേ ദിവസം ഏറെ വൈകിയാണ് കിടന്നത്..
അതിന്റെ ക്ഷീണമാണോ അതോ സ്വപ്നം സമ്മാനിച്ചു പോയ മുഴുവിക്കാത്ത അനുരാഗം കൊണ്ടാ
എന്തോ, നല്ല ക്ഷീണം, ഏഴുനെല്‍ക്കാന്‍ തോന്നുന്നില്ല, കോളേജിനെ  കുറിച്ചും അവിടുത്തെ 
ചുറ്റുപാടുകളെ കുറിച്ചും എല്ലാം ഓര്‍ക്കുമ്പോള്‍ അവയോടോന്നും ഇതുവരെ ഇല്ലാത്ത ഒരു വെറുപ്പ്‌., 
മനസില്ലാ മനസോടെ എന്നെ മനോഹരമായ സ്വപ്ന ലോകത്ത് നിന്നും മടുപ്പിക്കുന്ന ഈ പ്രഭാത
ത്തിലേക്ക്‌  തള്ളിയിട്ട ആ ടൈപീസിനെ വെറുപ്പോടെ ഒന്ന് നോക്കിക്കൊണ്ട്‌ ഏഴുന്നേറ്റു.
        സമയം ഏറെ വൈകിയിട്ടും എന്റെ പ്രഭാധ ക്രിത്യങ്ങള്‍ക്കൊന്നും ഞാന്‍ പതിവുള്ള
വേഗത പോലും നല്‍കിയില്ല.സാധാരണ ആ പാതയില്‍ കാണുന്ന കാഴ്ചകളെല്ലാം എനിക്ക് 
ഹരം നല്‍കുന്നതായിരുന്നു, പ്രഭാതത്തിന്റെയാ ഉണര്‍വിനെ കുളിച് ഈറനുടുത്ത് വരുന്ന ഒരു 
തനി മലയാളി പെണ്‍കുട്ടിയെ പോലെ ആയിരുന്നു എനിക്ക് തോന്നിയിരുന്നത്. എനിക്കഭിമുകമായി 
വരുന്ന പലരും പരിജയം പുതുക്കാന്‍ എന്നവണ്ണം എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, ഞാന്‍ 
അതൊന്നും ശ്രദ്ധിക്കാതതിനാല്‍  ഇതെന്തൊരു സാധനം എന്ന് പുച്ഛം കലര്‍ന്ന നോട്ടത്തോടെ
എന്നെ കടന്നു പോയി.
       
        ഞാന്‍ മറ്റാരോ ആയത് പോലെ, ആ സ്വപ്നം എന്നെ മറ്റാരോ ആക്കിയതാണ്.. ബസ്സില്‍
തിരക്ക് തീരെ കുറവാണ്,  ഒഴിഞ്ഞ ഒരു സീറ്റിന്റെ മൂലയ്ക്ക് പോയി ഇരുന്നു, സ്വപ്നത്തില്‍ കണ്ട
അവളുടെ മുഖം എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍  കഴിയുന്നില്ല, ഒരു നിമിത്തം പോലെ എന്റെ
സ്വപ്നത്തിലേക്ക് വന്ന അവളെ കോര്‍ത്തിണക്കി പലതും  സങ്കല്‍പ്പിച്ചു, 
സ്വപ്നത്തിലെ ഒന്നും എനിക്കത്ര വ്യക്തമല്ലാഞ്ഞിട്ടും കൂടി അതെല്ലാം ഓര്‍ക്കുമ്പോള്‍ എന്റെ മനസിന്‌
 ഒരു വല്ലാത്ത കുളിര്, 
ഏകദേശം ഒരു മണിക്കൂറിന്റെ അടുത്ത് ദൂരമുണ്ട് കോളെജിലേക്ക്, ആ യാത്രയില്‍ എതിരെ വരുന്ന
വാഹനങ്ങളുടെ സൌന്ദര്യവും കടകളുടെ പേരുകളും ഫുട്പാത്തു കച്ചവടക്കാരുടെ സാധനങ്ങളും
ബസ്സിനോട്‌ മത്സരിച്ചു ഓടിക്കൊണ്ടിരിക്കുന്ന മരങ്ങളും അങ്ങനെ വഴിയില്‍ കാണുന്ന  എല്ലാത്തിനെ
കുറിച്ചും വിശധമായ പഠനം നടത്തിയായിരുന്നു എന്റെ യാത്ര, എന്നാല്‍ ഇന്ന് ഞാന്‍ അതൊന്നും 
ശ്രദ്ധിച്ചില്ല, മറിച്ചു സ്വപ്നത്തില്‍ കണ്ട ആ സുന്ദരിയുടെ മുഖം ഓര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു..
         
       കണ്ടക്ടറുടെ ടിക്കെറ്റ് എടുത്തോ എന്ന ചോദ്യത്തിനു പോകറ്റില്‍ നിന്നും ചില്ലറപ്പൈസ 
എടുത്തു അയാള്‍ക്ക്‌ നേരെ നീട്ടി. എന്നെ വെറുപ്പോടെ ഒന്ന് നോക്കിക്കൊണ്ട്‌ ടിക്കെറ്റ് ടിക്കെറ്റ് 
എന്നും പറഞ്ഞു അലക്ഷമായി മുന്നോട്ടു പോയി,
         
        എന്റെ അടുത്ത് എന്നോട് ചേര്‍ന്നിരിക്കുന്നത് ഒരു പെണ്‍കുട്ടി ആണെന്ന് അപ്പോള്‍ 
ആണെനിക്ക്  മനസിലായത്, അവളെന്നോട് തൊട്ടടുത്തിരിക്കുന്നതിനാല്‍ അവളുടെ മുഖം 
കാണുക പ്രയാസമാണ്, അല്ലെങ്കില്‍ മുഖം നല്ലവണ്ണം തിരിച്ചു  നോക്കണം. എന്നാല്‍ എന്റെ 
അഭിമാനം,  അതിനൊന്നും നിന്നില്ല, അവളൊരു ദൂരയാത്രയ്ക്കു പോവുകയാണെന്ന് തോന്നുന്നു,
അവളുടെ ശരീരത്തില്‍ നിന്നും ഏതോ ഒരു സോപിന്റെ ഇക്കിളിപ്പെടുത്തുന്ന മണം എന്നെ വന്നു
പൊതിഞ്ഞു, അപ്പോളും സ്വപ്നവും സ്വപ്നത്തിലെ സുന്ദരിയുമെല്ലാം പതുക്കെ എന്നെ വിട്ടു
പോയ്ക്കഴിഞ്ഞിരുന്നു.. എന്റെ ചിന്ഥകള്‍ പൂര്‍ണമായും
അവളിലേക്ക്‌ ദിശമാറിയൊഴുകി അവളോട്‌ എന്തെങ്കിലും ചോതിക്കണം എന്നുണ്ട്, പെണ്‍കുട്ടി
കളുമായി ഇടപഴകിയുള്ള  പരിജയം  എനിക്ക്  നന്നേ കുറവാണ്, പിന്നെ ധൈര്യവും  അത്ര പോര
, പെട്ടെന്ന് അവള്‍ എന്നോടെന്തോ ഉരിയാടി അവളുടെ ഗന്ധത്തില്‍ അലിഞ്ഞു പോയതിനാല്‍ 
പറഞ്ഞത് എന്താണെന്ന് മനസിലാവാത്തത് കൊണ്ട് ഞാന്‍ തലയല്‍പ്പം അവള്‍ക്കു അടുത്തേക്ക്
 അടുപ്പിച്ചു, മുല്ലപ്പൂ പൊടിയുന്ന സ്വരതോടെ അവള്‍ വീണ്ടും മൊഴിഞ്ഞു 

''റെയില്‍വേ സ്റ്റേഷന്‍ എത്താരാകുമ്പോള്‍ ഒന്ന് പറയണേ,
എനിക്കിവിടെയോന്നും അത്ര പരിജയില്ല്യ  ''...
ഞാന്‍ പുഞ്ചിരിയോടെ തല കുലിക്കി...
              
           അവളെ കുറിച്ചറിയാനുള്ള ജിജ്ഞാസ  വര്‍ധിച്ചു,, ചോദ്യങ്ങള്‍ നാവുകളില്‍ തിക്കും തിരക്കും
കൂട്ടി, അല്‍പ നേരത്തെ നിശബ്തതക്ക് അവള്‍ തന്നെ ഭംഗം വരുത്തി, ''കൊളെജിലെക്കാണോ'' 
അവളുടെ  നിസാര ചോദ്യത്തിനു പോലും ഞാന്‍  മറുപടിക്ക് പരതി. രണ്ടും കല്‍പ്പിച്ചു അവളുടെ 
പേര് ചോദിക്കാന്‍ തീരുമാനിച്ചു,
   ''എ ന്താ... പേ ര് .....''

എന്റെ ചോദ്യം നാവില്‍ നിന്നും ശബ്ധമാകുന്നതിനു മുന്നേ അവള്‍ ശബ്ദിച്ചു....
   '' എന്താ പേര്.''

മുത്തച്ഛന്റെ പേരായിരുന്നു  എനിക്ക്, അവളോട്‌ ആ പേര് പറയാന്‍ ഞാന്‍ മടിച്ചു, പകരം വായില്‍ 
തോന്നിയ ഒരു അടിപൊളി പേര് പറഞ്ഞു, അങ്ങനെ അവളുടെ  എന്നെ കുറിച്ചുള്ള ചോത്യങ്ങള്‍ക്ക് 
പകുതി നുണയും പകുതി സത്യവും കലര്‍ന്ന ഭാഷയില്‍ ഞാന്‍ മറുപടി കൊടുത്തു
കുറച്ചു സമയത്തെ  സംസാരത്തില്‍ തന്നെ തമ്മില്‍ വല്ലാത്തൊരു അടുപ്പം തോന്നി.. അവളുടെ
 കൂടെ ഒരുപാട് സമയം ഇരിക്കാന്‍ പറ്റിയെങ്കില്‍ എന്നാഗ്രഹിച്ചു.. റെയില്‍വേ സ്റ്റേഷനിലേക്കുള്ള 
ദൂരം കൂട്ടിതരാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു, പ്രാര്‍ത്ഥന ദൈവത്തിലേക്ക് എത്തുന്നതിനു 
മുന്നേ റെയില്‍വേ സ്റ്റേഷന്‍ ഞങ്ങളുടെ അടുതെത്തി.
        
        എന്നോടവള്‍ യാത്ര ചോദിച്ചപ്പോള്‍ എനിക്ക് വല്ലാത്തൊരു നഷ്ടപ്പെടല്‍  പോലെ, 
ഒരു ബാഗു തോളിലും മറ്റൊന്ന് കയ്യിലും പിടിച്ചു കൊണ്ടവള്‍ നടന്നു,
ഗൈടിനു അടുത്തെത്തുന്നതിനു മുന്നേ അവളൊന്നു നിന്ന്, പതുക്കെ തിരിഞ്ഞു ഒരു പുഞ്ചിരിയോടെ 
എന്നെ നോക്കി, സത്യത്തില്‍ അപ്പോളായിരുന്നു ഞാന്‍ അവളുടെ മുഖം വ്യക്തമായി കണ്ടത്,
ആ തണുത്ത പ്രഭാധതിലും എന്റെ നെറ്റിയും കൈകളും വിയര്‍ത്തു,  എന്റെ സ്വപ്നത്തിലെ മുംതാസ്...
ഇത്രയും നേരം ഞാന്‍ ഓര്‍ത്ത് എടുക്കാന്‍  ശ്രമിച്ച മുഖം ഇതാ എന്റെ
തൊട്ടു മുന്‍പില്‍ . അവള്‍ എന്നെ നോക്കി കൈകള്‍ വീശിക്കാണിച്ചു, ഞാന്‍ അപ്പോളും
അമ്പരപ്പോടെ അവളുടെ മുഖത്തേക്ക് തന്നെനോക്കി നിന്നു,
         
    എന്റെ അവസ്ഥകളും സാഹചര്യങ്ങളും  അറിയാതെ ബസ്‌ നീങ്ങിത്തുടങ്ങി, ഞാന്‍ 
യാതാര്‍ത്യങ്ങളിലേക്ക്  വന്നപ്പോളേക്കും ബസ്‌ ഒരുപാട് പിന്നിട്ടിരുന്നു, അവളുടെ പേര് പോലും 
എന്റെ നാണം കാരണം ഞാന്‍ ചോദിച്ചിരുന്നില്ല, എന്റെ ആദ്യ പ്രണയത്തിനു ഇത്ര ഏറെ
കൈപുണ്ടാവുമെന്നു ഞാന്‍ അറിഞ്ഞില്ല, ഭൂതകാലത്തിന്റെ നൊമ്പരത്തില്‍ നിന്നും, 
വര്‍ത്തമാനത്തിന്റെ മടിയിലേക്ക്‌ വന്നു വീഴാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു ...
     
        പേരറിയാത്ത നാടരിയാത്ത ജാതിയറിയാത്ത ഞാന്‍ പ്രണയിച്ച ആ മുഖം ഈ ലോകം വിട്ടു
പോയി കഴിഞ്ഞു.  ഒരു പഴകിയ കാലൊച്ച കേട്ട് തിരിഞ്ഞു നോക്കി    
'' അല്ലാ.... എന്തോന്നിരിപ്പാ ഇത്,  ഇന്ന് പെറന്നാള്‍  ആണെന്നുള്ള കാര്യം മറന്നോ..''
മേരിയുടെ  ചോദ്യത്തിനു ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.  ''വേകം ചെന്ന് കുളിച്ചു വന്നെ, ''
കുട്ടികളോട് പറയുന്ന വാത്സല്യത്തോടെയും, ഇത്തിരി അതികാരതോടെയും കൂടി എന്നോട് പറഞ്ഞു, 
ഞാന്‍ അവളുടെ മുഖത്തേക്ക്  നോക്കി,  അമ്പത്തിനാലാം വയസിലും അവളുടെ മുഖത്ത് നാണം
വിരിഞ്ഞു, അവള്‍ ഒരു ഇളം ചിരിയോടെ എന്നെ തന്നെ നോക്കി നിന്നു. ആ ചിരിയില്‍
വേദനയിറ്റുന്ന പിന്നാംബുരങ്ങളെല്ലാം ഞാന്‍ മറന്നു, തോര്‍ത്തുമുണ്ടും സോപുമായി കുളിക്കടവിലേക്ക് 
നടന്നു, അപ്പോളേക്കും അറുപതാം പിറന്നാളിന്റെ അലങ്കാരം എന്നെ വന്നു പൊതിഞ്ഞിരുന്നു,

                                         __________by,,, your ever loving,,,, സല്‍മാന്‍ പാലൂര്‍ ,,,
                                         
                                                                                     salmandesign@live.com
                                                                                           +9 66 56 88 61 662

Saturday, January 21, 2012

..ബസ്സിലെ സുന്ദരി!!!.....


ക്ലാസ്സിലേക്ക് പതിവ് പോലെ അന്നും അല്‍പ്പം വൈകിയാണ് പോകുന്നത്,
ഞങ്ങളുടെ ടൌണില്‍ സ്കൂളും കോളേജും ഒക്കെ ഉണ്ടെങ്കിലും ഞാനൊക്കെ പിറന്ന നാട് ആയത് കൊണ്ട്
 മക്കളോട് ഇത്തിരി സ്നേഹക്കൂടുതല്‍ ഉള്ള ആളുകളൊക്കെ 2km അപ്പുറത് കാക്കവയലില്‍ ഉള്ള govt സ്കൂളില്‍ ആണ് മക്കളെ ചേര്തിയിരുന്നത്.
അപ്പോള്‍ പറഞ്ഞു വന്നത് എന്താ.....
ഓഹ്.. വൈകിപ്പോയ അന്ന്,,,,,,
ബസ്സിന്റെ ഏകദേശം മുന്നില്‍ തന്നെയാണ് ഞാന്‍ ഉള്ളത് (ഇതൊരു പധിവാണെന്നു ആരും കരുതല്ലേ..)
കാക്കവയലില്‍ പഠിക്കുന്ന കുറേ പെണ്‍കുട്ടികള്‍ എന്നോട് മുട്ടി ഉരുംബിക്കൊണ്ട് എന്റെ അരികില്‍ ഉണ്ട്,, ഇറങ്ങാറയപ്പോള്‍
ബസ്സിന്ടെ പടി ഇറങ്ങിക്കൊണ്ട് അതില്‍ ഒരു സുന്ദരി എന്നെ നോക്കി ചിരിച്ചു കൊണ്ട് ഇറങ്ങിപ്പോയി..
എന്നോടാണോ എന്ന സംശയം കൊണ്ടും അപ്പോളത്തെ ഞെട്ടല്‍ കൊണ്ടും തിരിച്ച ചിരിക്കാനൊന്നും എനിക്ക് പറ്റിയില്ല.
പിന്നീട് കുറേ നേരത്തേക്ക് എന്റെ എല്ലാ ചിന്തകളും അവളിലേക്ക് മാത്രം ആയി..
സ്ഥിരമായി ഞാന്‍ ആ സമയത്ത് ഒന്നും അല്ലായിരുന്നു ക്ലാസ്സിലേക്ക് പോകാറു.
അതുകൊണ്ട് തന്നെ അവളെ പിന്നീട് ഞാന്‍ കണ്ടിട്ടില്ല,,,
കുറച്ചു കാലത്തിനു ശേഷം കാക്കവയലില്‍ എന്റെ ഒരു
സുഹൃത്തിനെ കാണാന്‍ പോയി, ഞാനും അവനും കൂടി ബസ്‌ സ്റ്റോപ്പില്‍ അങ്ങനെ ഇരിക്കുമ്പോള്‍ സ്കൂള്‍ വിട്ടു,,
പിന്നീട് ബസ്സൊക്കെ തിരക്കായത് കൊണ്ട് ഞാനും അവന്ടെ കൂടെ വായ്നോട്ടം എന്ന നാടന്‍ കലയില്‍ പങ്കു കൊണ്ടു.
എനിക്ക് ആ കലയില്‍ അവന്ടെ അത്ര പരിചയം പോര,
എങ്കിലും എന്റെ വിഹിതം കൂടി അവന്‍ നോക്കുന്നുണ്ടായിരുന്നു..
അപ്പോള്‍ അവന്‍ പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് നോക്കിക്കൊണ്ട്‌ എന്നോട്,
"ഡാ, ഒരു പീസ് എന്നെ നോക്കി ചിരിക്കുന്നളിയാ...."
"നിന്നെ നോക്കി ചിരിക്കുന്നുണ്ടെങ്കില്‍ അത് കണ്ണ് കാണാത്ത കുട്ടി ആയിരിക്കും, അല്ലെങ്കില്‍ അതിനു കോണ്‍ കണ്ണ് ഉണ്ടാകും"
ഞാന്‍ അവനെ തളര്‍ത്തി,
അവന്‍ പിന്നേം പിന്നേം അത് തന്നെ പറഞ്ഞപ്പോള്‍ ആ നിര്‍ഭാഗ്യവതിയെ ഞാനൊന്നു നോക്കി, നോക്കി എന്നല്ല നോക്കി നിന്നു. അതു മറ്റാരും അല്ലാ...
അതു നമ്മുടെ ബസ്സിലെ സുന്ദരി ആയിരുന്നു,
എന്റെ നോട്ടം കണ്ടപ്പോള്‍ കൂട്ടുകാരികളോട് എന്തോ പറഞ്ഞു കൊണ്ട് എനിക്കായി ഒരു പാല്‍ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് (മനുഷ്യന്ടെ മനസ്സമാതാനം കെടുത്തിക്കൊണ്ട്)    ബസ്സില്‍ കയറിപ്പോയി,,,
അങ്ങനെ ആ സായാഹ്നത്തില്‍ എന്നില്‍ ഒളിച്ചു കിടന്ന കള്ള കാമുഖന്‍ ഉയര്തെഴുനേറ്റു...
പിറ്റേന്ന് നേരം വെളുപ്പിക്കാന്‍ ഞാന്‍ ശരിക്കും അദ്വാനിച്ചു,
രാവിലെ പതിവില്ലാത്ത പലതും എനിക്ക് ചെയ്യേണ്ടി വന്നു,
കുളിച്ചു കുട്ടപ്പനായി മഞ്ഞ കുപ്പായവും, ഒക്കെ കുത്തിക്കേറ്റി നേരെ കാക്കവയലിലേക്ക് വെച്ച് പിടിപ്പിച്ചു,,
അങ്ങനെ സമയം കളയാതെ അവള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടങ്ങി,, ഓധ്യോകികമായി എന്റെ ജീവിതത്തിലെ ആദ്യത്തെ വായ്നോട്ടം ഞാന്‍ അവിടെ ഉദ്ഗാടനം ചെയ്തു,
എന്നെ കടന്നു ഒരുപാട് പേര്‍ പോയെങ്കിലും അവളെ മാത്രം കണ്ടില്ല,
ഒരു ബസ്സും കൂടെ നോക്കി ഞാന്‍ എന്റെ പാട്ടിനു പോകും എന്ന ചിന്തയോടെ പിന്നേം നോക്കിക്കൊണ്ടിരുന്നു, ഒന്നല്ല 1o വണ്ടി കടന്നു പോയപ്പോള്‍ എന്റെ കാത്തിരിപ്പിന്ടെ സമാതാനം കെടുത്തിക്കൊണ്ട് അവള്‍ എത്തി!!...
എന്റെ ആദ്യത്തെ കാമുഖി,,
ഏറെ വൈകിയത് കൊണ്ട് അവള്‍ ദ്രിതിയില്‍ സ്കൂളിലേക്ക് പെട്ടെന്ന് നടന്നു പോയി,,
ഹാവൂ,, രക്ഷപ്പെട്ടു,
അവളെങ്ങാനും ഒന്ന് ചിരിചിരുന്നെങ്കില്‍,, ഞാന്‍ എന്നാ ചെയ്യുമായിരുന്നു,, സമാധാനമായി,,
പിന്നീടുള്ള എന്റെ നീക്കങ്ങള്‍ വളരെ ശ്രദ്ധിച്ചായിരുന്നു,
വായ്നോക്കികളില്‍ phd എടുത്ത എന്റെ പ്രഥാന ഫ്രെണ്ട്സിനെ തപ്പിയെടുത്തു
ഒരു ലൗവ് ലെട്ടെരിന്റെ format തരപ്പെടുത്തി
പിറ്റേന്ന് തന്നെ അയല്‍വക്കത്തുള്ള ആ സ്കൂളില്‍ പഠിക്കുന്ന
ശഹനയുടെ കയ്യില്‍ എന്റെ ആദ്യത്തെ പ്രണയ ലേഖനം കൊടുത്തു വിട്ടു, മറുപടിക്കായി കാത്തിരുന്നു,.
" ഓളൊന്നും പറഞ്ഞില്ല, വായിച്ചു കഴിഞ്ഞിട്ട് ഒന്ന് ചിരിക്കുക മാത്രേ ചെയ്തുള്ളൂ,''
ശഹ്നയുടെ വാക്കുകള്‍ കേട്ട് ഞാന്‍ തുള്ളിച്ചാടി,
ശഹ്ന എന്നെത്തന്നെ നോക്കിക്കൊണ്ട്‌ ഇത്തിരി നേരം നിന്നു
പിന്നെ ആക്കി ഒരു ചിരിയും പാസ്സാക്കി അവളുടെ പാട്ടിനു പോയി,
അങ്ങനെ എനിക്കും കാമുഖി ഉണ്ടായി എന്ന വാര്‍ത്ത വളരെ അഭിമാനത്തോടെ ഞാന്‍ വിളംബരം ചെയ്തു,
ആദ്യം കൊടുത്ത കത്തിന് പകരം തടി കേടാവുന്ന ഒന്നും തിരികെ വരാത്തത് കൊണ്ട് കത്തിന്റെ ഒരു അഭിശേഖം തന്നെ ഞാന്‍ അവള്‍ക്കായി സമ്മാനിച്ചു,
എല്ലാം വാങ്ങിക്കൊണ്ടു എന്നും ശഹ്നക്ക് ഒരു ആക്കിയ ചിരി മാത്രം അവള്‍ പകരം നല്‍കി..
ഇടക്കിടക്ക് അവളുടെ ചിരിക്കായി ഞാന്‍ നേരിട്ട് ഹാജരായി,,,
ഒരു മടിയും കൂടാതെ അവളെനിക്ക് പാല്‍ പുഞ്ചിരി സമ്മാനിച്ചു
അങ്ങനെ ഒരു ദിവസം തറവാട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു കൊണ്ട് ഇളയുപ്പയുടെ ഫോണ്‍ വന്നു.
ഇളയുപ്പ കൊച്ചിയില്‍ പോവുകയാണ് ഇന്നവിടെ ചെന്ന് നില്കണം എന്ന് പറഞ്ഞു.
മൂപ്പര്‍ക്ക് സിനിമയില്‍ കഥ എഴുതുന്ന പരിപാടി ഉണ്ട്.
സ്വന്തമായി ഒരു സിനിമയ്ക്ക് വേണ്ടി കുറേ ആയി നടക്കുന്നു,
അതുകൊണ്ട് ഇടക്ക് കൊച്ചിയും കൊയിലാണ്ടിയും ഒക്കെ പോവുമ്പോള്‍ ഞാന്‍ ആണ് അവിടെ പോയി നില്‍ക്കാരുല്ലത്
മൂപ്പര് പോയി എന്നറിഞ്ഞ ഉടനെ തറവാട്ടില്‍ പോയി മൂപ്പരുടെ ബൈക്കും എടുത്ത് നേരെ അവളെ കാണാന്‍ പോയി,
അന്നും അവളെന്നെ നോക്കി ചിരിച്ചു,
സത്യം പറഞ്ഞാല്‍ എനിക്ക് ആ ചിരി തന്നെ ധാരാളം ആയിരുന്നു,
അങ്ങനെ ആ ചിരിയുടെ ചൂടാറുന്നതിനു മുന്‍പ് തന്നെ ഞാന്‍ അവിടുന്ന് വിട്ടു, രാത്രി 7 മണി വരെ കറങ്ങിയടിച്ചു,
എന്നിട്ട് നേരെ തറവാട്ടിലേക്ക് വിട്ടു,
അവിടെയെത്തിയപ്പോള്‍ സിറ്റൌട്ടില്‍ മീനുവും (ഇളയുപ്പയുടെ മകള്‍) വേറെ ഒരു കുട്ടിയും ഇരുന്നു കഥ പറയുന്നു..
ഇതു ആരാണപ്പാ എന്നാ ചോദ്യത്തോടെ അവളുടെ മോന്ത കാണാനായി സൂക്ഷിച്ചു നോക്കിയാ ഞാന്‍ പന്നിപ്പടക്കം കണ്ട പന്നിയെപ്പോലെ എന്തോ പോയ ആരോ പോലെ നിന്നു....
അത് മറ്റാരും അല്ലാ... നമ്മുടെ ബസ്സിലെ സുന്ദരി ആയിരുന്നു..
അവര്‍ എന്നെ കണ്ടില്ല എന്ന ഉറപ്പോടെ ഞാന്‍ പതുക്കെ പുറകുവശത്ത് കൂടി അടുക്കളയിലേക്ക് പോയി,,
"ഏതാ എളെമ്മാ ആ കുട്ടി,"....
തീരെ താല്പര്യം ഇല്ലാത്ത ഒരു ഒഴുക്കന്‍ മട്ടില്‍ ഞാന്‍ ചോദിച്ചു..
'' മോയ്തുക്കാടെ മോളാ.."
"ദൈവമേ''...
അപ്പോളാണ് ശരിക്കും ഞാന്‍ ഞെട്ടിയത്...
മൊയ്തുക്ക ഇളയുമ്മയുടെ ആങ്ങളയാ,
ലവളും ലവളുടെ ഏട്ടത്തിയും ഒക്കെ വീട്ടില്‍ കുറെ പ്രാവിശ്യം വന്നിട്ടുണ്ട്,
കുടുംബക്കാര്‍ ആയത് കൊണ്ട് ഞാന്‍ അത്ര ശ്രദ്ധിക്കാറില്ല.
അവളാണെങ്കില്‍ എന്റെ അനിയത്തിയുടെ ബെസ്റ്റ് ഫ്രെണ്ടും ആണ്,,
''എന്നാ ഞാന്‍ പോട്ടെ എളാമ്മാ...""
അപ്പോള്‍ എനിക്ക് പറയാന്‍ തോന്നിയത്, അങ്ങനെയാ..
''എങ്ങോട്ട് പോവ്വാ.. നീ.....''
ഇളയുമ്മ എന്നെ തുറിച്ചു നോക്കി,
"ക്ലാസ്സ്‌ ഉണ്ട്,,".. ഞാന്‍ പെട്ടെന്ന് പറഞ്ഞു...
"ഈ പാതിരാത്രിക്കോ..."
ഓഹോ.. അപ്പോള്‍ രാത്രി ആണല്ലേ??..
എന്താ, ഇനി ചെയ്യുക,,,
"അതല്ലാ,, ഇനി ഞാന്‍ എന്തിനാ നില്‍കുന്നത്, അവരൊക്കെ ഇല്ലേ,"
ഇലയുമ്മ പതുക്കെ എന്റെ അടുത്തേക്ക് വന്നു, കയ്യില്‍ ഉള്ള തവി കൊണ്ട് എന്റെ മൂക്കിലൊന്നു തടവി,
എന്നിട്ട് നീട്ടി ഒന്ന് മൂളി,,
ആ മൂളലിന്റെ അര്‍ഥം അപ്പോള്‍ എനിക്ക് മനസിലായില്ലെങ്കിലും കുറച്ച കൂടി മുന്നോട്ടു പോയപ്പോള്‍ ശരിക്കും മനസിലായി,,,
നമ്മുടെ ബസ്സിലെ സുന്ദരി മീനുവിനു ഒരു കവിത ചൊല്ലിക്കൊടുക്കുന്നു..
ഞാനൊന്ന് ചിരിച്ചു,,
അവനൊന്നു നോക്കി,,
ഞാന്‍ പിന്നേം ചിരിച്ചു,
അവന്‍ തുറിച്ചു നോക്കി,,
ഞാന്‍ പിന്നേം പിന്നേം ചിരിച്ചു
അവന്‍ തുറിച്ചു തുറിച്ചു നോക്കി,
എങ്കിലും,
മധുരമൂറുന്ന പ്രണയലേഖനങ്ങള്‍ കൊണ്ട്,
അവന്‍ എന്റെ പുഞ്ചിരികള്‍ക്ക്
പകരം വീട്ടി,,,,,,
പാട്ട് നിര്‍ത്തിക്കൊണ്ട് എന്നെ കേള്‍പ്പിക്കാനായി മീനുവിനോട്,
മോളെ ഈ കാലത്ത് ആരോടും നമ്മള്‍ ചിരിക്കാന്‍ പാടില്ല,,
എങ്കിലും കുടുംബക്കാരനല്ലേ എന്ന് കരുതി ഒന്ന് ചിരിച്ചു പോയി...
പറ്റിപ്പോയി മോളെ,,,,
എന്നിട്ട് അതിശയത്തോടെ എന്നെ നോക്കിക്കൊണ്ട്‌,
അല്ലാ ഇതാരാ,
'' നിന്റെ തന്ത,, ഉസുലാംപെട്ടി മോയ്ധീന്‍,,''...
എന്നാണു എനിക്ക് പറയാന്‍ തോന്നിയത്,
എങ്കിലും ഞാന്‍ ഒന്ന് പുഞ്ചിരി
(സൈക്കിളില്‍ നിന്നും വേനധ് 2 എണ്ണം)
അവള്‍ക്കായി സമ്മാനിച്ചു കൊണ്ട് ഞാന്‍ പിന്നാംപുറത്തേക് പോയി..
അങ്ങിനെ ഒരുപാട് കണക്കു കൂട്ടലോടെ, കൂടുതല്‍ വീറോടെ വാശിയോടെ, എന്റെ ആദ്യ വലയില്‍ ചാടിക്കലിനു അവിടെ വിരാമം കുറിച്ചു....
ഷിംന ഇപ്പോള്‍ 1 വയസായ കുട്ടിയുടെ തള്ളയാ.........
അവള്‍ രക്ഷപ്പെട്ടു,, കൂടുതല്‍ ഉറപ്പുള്ള വലകളും കൊണ്ട് ഞാന്‍ ഇപ്പോളും ഇരയെ കാത്തിരിക്കുകയാ,
ഒരു പരല്‍ മീനു പോലും വരുന്നില്ലാലോ ദൈവമേ,,,,,,,,
________________by
your ever loving  salu,,,